ഇഷ്ട്ടപെട്ട പുസ്തകം തിരഞ്ഞെടുത്ത് പുസ്തകത്തിന്റെ ലോകത്തിരുന്നു വായിക്കുക
എന്ന കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ആലന്തട്ട എ .യു .പി .സ്കൂൾ
ഒരുക്കിയ ' മലയാണ്മ ' എന്നാ ലൈബ്രറി ഹാൾ . മാസികകൾ ,പത്രങ്ങൾ
,ബാലപ്രസിധീകരണങ്ങൾ ,മറ്റു ആനുകാലികങ്ങൾ എന്നിവയിക്കൊപ്പം ലൈബ്രറി
പുസ്തകങ്ങളും ഇഷ്ട്ടാനുസരണം തിരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം ' മലയാണ്മ
'ഒരുക്കിയിരിക്കുന്നു .കൂടാതെ ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും
ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട് .സ്കൂൾ പ്രവൃത്തി സമയം എട്ടു
പിരിയഡിലേക്ക് മാറിയപ്പോൾ ഉണ്ടായ ലൈബ്രറി പിരിയഡു ഫലപ്രദമായി ഉപയോഗിക്കാൻ
ഇതിലൂടെ സാധിക്കുന്നു .പി ടി എ , നാട്ടുകാർ ,മാനേജർ
,അധ്യാപകര് ,പൂർവവിദ്യാർഥികൾ, തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെനിർമ്മിച്ചതാണ്
ഈ ലൈബ്രറി ഹാൾ .വായന വാരതോടനുബനധിച്ച് ഒട്ടേറെ പരിപാടികൾ ' മലയാണ്മ 'ൽ നടത്തി. .ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അധ്യാപകരും .
0 comments:
Post a Comment