അലന്തട്ട
എ .യു പി സ്കൂളിൽ വായനവാരാചരണത്തിന്റെ ഉദ്ഘാടനം പ്രഭാഷകനും
,'ശീപോതിക്കനവുകൾ ' എന്ന കവിതാസമാഹാരത്തിന്റെ
ഗ്രന്ഥ കർത്താവും ,ശാസ്ത്രസാഹിത്യ
പരിഷത്തിന്റെ കേന്ദ്ര നിർവ്വാഹകസമിതി അം
ഗവുമായ ശ്രീ എ .എം ബാലകൃഷ്ണൻ നിർവ്വഹിച്ചു
.പി ടി എ പ്രസിഡന്റ്ശ്രീ
.കെ വി ലക്ഷ്മണൻ
അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രസ് ശ്രീമതി കെ വനജാക്ഷി ടീച്ചർ സ്വാഗതം അറിയിച്ചു
.കെ വി വിനോദ്, ശ്രീ
സി ടി ജിതേഷ്, ടി .വി ബാലകൃഷ്ണൻ ,കെ പി
സ്മിത ,ടി ശൈലജ എന്നിവർ പ്രസംഗിച്ചു .
തുടർന്ന് പുതുതായി നിർമ്മിച്ച ലൈബ്രറിയിലേക്കുള്ള
പുസ്തകശേഖരണത്തിന്റെഭാഗമായി
കുട്ടികൾ , ശേഖരിച്ച
പുസ്തകങ്ങൾ ഏറ്റുവാങ്ങി .ഒറ്റദിവസം
കൊണ്ട് 150 ൽ പരം പുസ്തകങ്ങൾ
,ആനുകാലികങ്ങൾ ,മാസികകൾ
,എന്നിവ ലഭിച്ചു .പുസ്തക കാർഡുനിർമ്മണം ,പുസ്തകപരിചയം
,ആസ്വാദ നകുറിപ്പ് അവതരണം ,സാഹിത്യ ക്വിസ്സ് ,ദ്രിശ്യാവിഷ്കാരം,വായനാമത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും .
അദർശ് .കെ .ദിനേശ് ഉദിനൂർ 2000 രൂപയുടെ പുസ്തകം നൽകി
0 comments:
Post a Comment