Tuesday, 6 October 2015

ആലന്തട്ട എ യു പി സ്കൂൾ - ആദരം

വിദ്യാഭ്യാസ വകുപ്പിൻറെ ചെറുവത്തൂർ ഉപജല്ലയിലെ മികച്ച ഒന്നാമത്തെ പി ടി എ ,കാസർഗോഡ്‌ റവന്യു ജില്ലയിലെ മികച്ച രണ്ടാമത്തെ  പി ടി എ എന്നി അവാർഡുകൾ നേടിയ ആലന്തട്ട എ യു പി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയെ ആലന്തട്ട പൗരാവലി ഉപഹാരം നല്കി ആദരിച്ചു .ഇതിൻറെ ഭാഗമായി മുണ്ട്യതാൽ മുതൽ ആലന്തട്ട വരെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വർണ ശഭള മായ ഘോഷയാത്രനടന്നു.തുടർന്ന് നടന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് എം ബാലകൃഷ്ണൻ നിർവഹിച്ചു .പി ടി എ പ്രസിടന്റ്റ് കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രസ്സ് കെ വനജാക്ഷി സ്വാഗതം അറിയിച്ചു .മുൻ കാസർഗോഡ്‌ ജില്ലാ ഉപ. ഡയറക്ടർ സി .രാഘവൻ ഉപാഹാര സമർപ്പണം നടത്തി .എം പി ടി എ പ്രസിടന്റ്റ് ടി ശ്രീജ ഉപഹാരം ഏറ്റുവാങ്ങി . 'ഇമ്മിണി ബല്ല്യ ഒന്ന് ' എന്ന പത്രത്തിൻറെ പ്രകാശനകർമ്മം ഡയറ്റ് പ്രിൻസിപ്പാൾ ഡോ :പി വി കൃഷ്ണകുമാർ നിർവഹിച്ചു.സ്കൂൾ ഭക്ഷണപ്പുര  നിര്മ്മാണത്തിലേക്കുള്ള ധന ശേഖരണോദ്ഘാദനം ജില്ല പ്രോജക്റ്റ് ഓഫീസർ ഡോ :എം ബാലൻ നിർവഹിച്ചു.കരിമ്പിൽ കൃഷ്ണൻ ,കെ സുധാകരൻ ,കെ വി കൃഷ്ണൻ ,രഞ്ജിത്ത് കുമാര് ,ടി ശ്രീജ, ടി വി ബാലകൃഷ്ണൻ ,ടി ശൈലജ ,സി ടി ജിതേഷ് എന്നിവർ സംസാരിച്ചു .

















0 comments: