Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Tuesday, 27 October 2015

ആലന്തട്ട സ്കൂൾ വിജയ തിളക്കത്തിൽ

മികച്ച വിജയങ്ങൾ നേടി ആലന്തട്ട സ്കൂൾ വിജയ തിളക്കത്തിൽ  നിറഞ്ഞാടുന്നു .ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിലും ,വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് പരിപാടിയിലും ,വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ക്വിസ്സിലും മികച്ച പ്രകടനമാണ് ആലന്തട്ട സ്കൂളിലെ കുട്ടികൾ കാഴ്ച വച്ചിരിക്കുന്നത് .  സംസ്ഥാന തലത്തിൽ നടക്കേണ്ട    നെഹ്‌റു ക്വിസ്സ് (അശ്വിൻ .സി )  , അക്ഷരമുറ്റം ക്വിസ് (അബിജ  അർജുൻ , അശ്വിൻ സി ) എന്നിവയിൽ പങ്കെടുക്കുന്നതിന് തയ്യാറെടുക്കുകയാണ് ഇവിടുത്തെ  പ്രതിഭകൾ . സ്കൂൾ നേടുന്ന വിജയത്തിൽ  ആദരവ് കാട്ടി ഇവിടുത്തെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആഹ്ലാദ പ്രകടനം നടത്തി.




അക്ഷരമുറ്റം ക്വിസ്സ് -മികച്ച വിജയം

കാസർഗോഡ്‌ ജില്ലാതല അക്ഷരമുറ്റം ക്വിസ്സിൽ  അലന്തട്ട സ്കൂളിലെ അബിജ അർജുൻ , അശ്വിൻ സി  എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി .​


മേളയിലെ വിജയങ്ങൾ

SCIENCE MELA: UP: 1.  AJITH M V &AKSHAY T (still model- second A grade) , 2. ADITHYA M & SREEKUTTI T (working model -third A grade), 3.ABIJA ARJUN &SAYOOJ PT( improvised experiment - third A grade) ,
4.SREELAKSHMI K V & YADUKRISHNAN (project-4rth A grade)
   
  total score 25
LP : 1.ARUNIMA K P & VISMAYA CT(chart - first A grade)
       2.UMNA BHAANU & RISHOBHRAJ (simple experiment-5th A grade)
       3.ARUNIMA K P & VISMAYA CT(quiz -3rd )
total score : 15
SOCIAL SCIENCE MELA
      1.ABIJA ARJUN & ADITHYA M (quiz -first )
      2.ASWIN C & SIJINRAJ ( still model -3rd A grade)
total score :15
W.E MELA: UP:
  1.JISHNU( sheet metal -SECOND)
   2.HARIPRIYA K P( wood work-SECOND)
LP:  1.ANURAJ K V( coconut shell work -second)
       2.DEV NAND V M(clay modeling- third)

ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര -പ്രവൃത്തിപരി ചയ മേളയിൽ ഉന്നത വിജയം

ജി വി എച് എസ് കയ്യൂരിൽ വച്ച് നടന്ന ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര -പ്രവൃത്തിപരി ചയ മേളയിൽ അലന്തട്ട എ യു പി സ്കൂൾ മികച്ച വിജയം കൈവരിച്ചു . .ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ ഓവറാൾ ചാമ്പ്യൻ ഷിപ്‌ അലന്തട്ട എ യു പി സ്കൂളിന്  ലഭിച്ചു .എൽ  പി വിഭാഗത്തിൽ  മൂന്നാം സ്ഥാനം ലഭിച്ചു .സാമൂഹ്യ ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു .പ്രവൃത്തിപരി ചയ മേളയിൽ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടി .പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡോടെ മികച്ച വിജയവും കൈവരിച്ചു .



Wednesday, 7 October 2015

പത്രവാർത്ത


Tuesday, 6 October 2015

ആലന്തട്ട എ യു പി സ്കൂൾ - ആദരം

വിദ്യാഭ്യാസ വകുപ്പിൻറെ ചെറുവത്തൂർ ഉപജല്ലയിലെ മികച്ച ഒന്നാമത്തെ പി ടി എ ,കാസർഗോഡ്‌ റവന്യു ജില്ലയിലെ മികച്ച രണ്ടാമത്തെ  പി ടി എ എന്നി അവാർഡുകൾ നേടിയ ആലന്തട്ട എ യു പി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയെ ആലന്തട്ട പൗരാവലി ഉപഹാരം നല്കി ആദരിച്ചു .ഇതിൻറെ ഭാഗമായി മുണ്ട്യതാൽ മുതൽ ആലന്തട്ട വരെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വർണ ശഭള മായ ഘോഷയാത്രനടന്നു.തുടർന്ന് നടന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് എം ബാലകൃഷ്ണൻ നിർവഹിച്ചു .പി ടി എ പ്രസിടന്റ്റ് കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രസ്സ് കെ വനജാക്ഷി സ്വാഗതം അറിയിച്ചു .മുൻ കാസർഗോഡ്‌ ജില്ലാ ഉപ. ഡയറക്ടർ സി .രാഘവൻ ഉപാഹാര സമർപ്പണം നടത്തി .എം പി ടി എ പ്രസിടന്റ്റ് ടി ശ്രീജ ഉപഹാരം ഏറ്റുവാങ്ങി . 'ഇമ്മിണി ബല്ല്യ ഒന്ന് ' എന്ന പത്രത്തിൻറെ പ്രകാശനകർമ്മം ഡയറ്റ് പ്രിൻസിപ്പാൾ ഡോ :പി വി കൃഷ്ണകുമാർ നിർവഹിച്ചു.സ്കൂൾ ഭക്ഷണപ്പുര  നിര്മ്മാണത്തിലേക്കുള്ള ധന ശേഖരണോദ്ഘാദനം ജില്ല പ്രോജക്റ്റ് ഓഫീസർ ഡോ :എം ബാലൻ നിർവഹിച്ചു.കരിമ്പിൽ കൃഷ്ണൻ ,കെ സുധാകരൻ ,കെ വി കൃഷ്ണൻ ,രഞ്ജിത്ത് കുമാര് ,ടി ശ്രീജ, ടി വി ബാലകൃഷ്ണൻ ,ടി ശൈലജ ,സി ടി ജിതേഷ് എന്നിവർ സംസാരിച്ചു .